May 21, 2024

എൻ സി സി അഞ്ചാം ബറ്റാലിയൻ യൂണിറ്റ് പുനസ്ഥാപിച്ച് കൊണ്ടും പ്രവർത്തന സജ്ജമാക്കി: അഡ്വ ടി സിദ്ധിഖ് എം എൽ എ

0
Img 20231005 203209.jpg
കല്‍പ്പറ്റ: എൻ സി സി അഞ്ചാം ബറ്റാലിയൻ യൂണിറ്റ് പുനസ്ഥാപിച്ച് കൊണ്ടും പ്രവർത്തന സജ്ജമാക്കിയും സർക്കാർ ഉത്തരവായതായി കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് അറിയിച്ചു.

ഈ വിഷയം നേരത്തെ എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരിരുന്നു. നേരത്തെ കത്ത് മുഖേനെ മുഖ്യമന്ത്രിയേയും, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും മുമ്പില്‍ ഈ വിഷയം ഉന്നയിച്ചതായിരുന്നു. ഈ യൂണിറ്റിന് കീഴില്‍ 41 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അതില്‍ 3320 കേഡറ്റുകളുണ്ട്.
സിവിലിയന്‍ ജീവനക്കാര്‍ ഒരു ബറ്റാലിയന്റെ നട്ടെല്ലാണ്, എന്നാല്‍ അഞ്ചാം ബെറ്റാലിയനില്‍ സ്ഥിരം ജീവനക്കാരില്ലാത്തതും വിവിധ ഓഫീസുകളില്‍ നിന്നും ജീവനക്കാരെ താല്‍കാലികമായി ക്രമീകരിച്ചാണ് നിലവില്‍ ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നത്. കൂടാതെ ഓഫീസ് സ്റ്റാഫുകളുടെ അപര്യാപ്തത മൂലം പ്രവര്‍ത്തനം മന്ദഗതിയിലാണ്. കഴിഞ്ഞ മെയ് 8-ാം തിയ്യതി പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവും പരിശീലനും നല്‍കേണ്ടന്ന തീരുമാനമാണ് ഉണ്ടായിട്ടുള്ളത്.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗൗരവമായി ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുള്ള ഗ്രെയ്സ് മാര്‍ക്കും ആര്‍മി റിക്രൂട്ട്മെന്റിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ക്വാട്ടയേയും ഇത് ബാധിക്കുന്നതാണ്.
പ്രസ്തുത സാഹചര്യത്തിലാണ് അഞ്ചാം ബെറ്റാലിയന്‍ നിര്‍ത്തലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടർന്നാണ് നിയമസഭയി എം.എല്‍.എ സബ്മിഷന്‍ ഉന്നയിച്ചത്. കൃത്യമായി പരിശീലനം ലഭിച്ചതും നേതൃത്വപാടവുമുള്ളതും പ്രചോദിതവുമായ യുവാക്കളെ കണ്ടെത്തുക എന്ന ലക്ഷ്യം ഇത്തരം അപര്യാപ്തതയില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന നിലക്ക് ഏറെ തടസ്സം ഉണ്ടാക്കുമെന്ന് എം.എല്‍.എ സബ്മിഷനിലൂടെ സഭയില്‍ ഉന്നയിച്ചിരുന്നു.
അഞ്ചാം ബെറ്റാലിയന്‍ ഓഫീസ് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടി വരുമെന്നും, ഓഫീസിന്റെ പ്രവര്‍ത്തനത്തിന് സ്ഥിരം തസ്തികകള്‍ ഒന്നും തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 11 ജീവനക്കാരെ പുനര്‍വിന്യാസം വഴി നിയമിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ പുനര്‍വിന്യാസം അതത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തില്‍ ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.സി വകുപ്പ് മുമ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു.
 
എന്നാല്‍ സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തികസ്ഥിതി പരിഗണിച്ച് തസ്തിക സൃഷ്ടിക്കണമെന്ന പ്രൊപ്പോസല്‍ തല്‍ക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു.
നിലവിലുള്ളത്പോലെ ജീവനക്കാരെ പുനര്‍വിന്യാസം നടത്തി ഓഫീസിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുമെന്നും വയനാട് ജില്ലക്ക് ആകെയുള്ള അഞ്ചാം ബെറ്റാലിയന്‍ നിലനിര്‍ത്തുകയും വിദ്യാര്‍ത്ഥികളെ പ്രവേശിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പി എസ് സി മുഖാന്തിരം നിയമനത്തിനായുള്ള കാര്യങ്ങള്‍ നീക്കുമെന്നും സബ്മിഷന്‍ മറുപടിയായും, അതിനുശേഷമുള്ള മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ബെറ്റാലിയനില്‍ പ്രവേശനമടക്കുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ ക്ക് ഉറപ്പ് നല്‍കിയിരുന്നു.
തുടന്നാണ് എൻ സി സി വകുപ്പിന് കീഴിലുള്ള അഞ്ചാം ബറ്റാലിയന്റെ സുഖമമായ പ്രവർത്തനം പുനസ്ഥാപിച്ചു കൊണ്ടും പ്രവർത്തന സജ്ജമാക്കിയും ജീവനക്കാരെ പുനർവിന്യസിപ്പിക്കുന്നതിനും സർക്കാർ ഉത്തരവായതായി എം എൽ എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *