May 5, 2026

റവന്യൂ ജില്ലാ കായിക മേള;ആറാം തവണയും കാട്ടിക്കുളം ജേതാക്കൾ; ഓവറോൾ മാനന്തവാടി ഉപജില്ലക്ക്

0
img-20231007-wa0066
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പതിമൂന്നാമത് വയനാട്

റവന്യൂ ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. ആറാം തവണയും കാട്ടിക്കുളം ജി.എച്ച്.എസ്.എസ്. ജേതാക്കളായി. ഉപജില്ലാ തലത്തിൽ 382 പോയിൻ്റ് നേടി മാനന്തവാടി ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പതിമൂന്നാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 138 പോയിൻ്റ് നേടിയ കാട്ടിക്കുളം 19 സ്വർണ്ണവും 13 വെള്ളിയും നാല് വെങ്കലവും നേടിയാണ് തുടർച്ചയായി ആറാം തവണയും സ്കൂൾ തലത്തിൽ വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനക്കാരായ കൽപ്പറ്റ ജി.എം.ആർ.എസ്. ആറ് സ്വർണ്ണവും പത്ത് വെള്ളിയും എട്ട് വെങ്കലവും നേടി 68 പോയിൻ്റ് കരസ്ഥമാക്കി. 39 പോയിൻ്റോടെ മൂന്നാം സ്ഥാനം നേടിയ ആനപ്പാറ ജി.എച്ച്.എസ്.എസ്. ഏഴ് സ്വർണ്ണവും ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. യും മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മർക്കാറും, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധുവും ട്രോഫികൾ വിതരണം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ കെയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *