May 5, 2026

എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാവു ബീഡിയുമായി ബാംഗ്ലൂര്‍ സ്വദേശികള്‍ പിടിയില്‍

0
IMG_20231007_203927.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പും, കഞ്ചാവു ബീഡിയുമായി യുവാക്കള്‍ പിടിയില്‍. ബ്ലാംഗ്ലൂര്‍ സ്വദേശികളായ ഇമ്മാനുവേല്‍ വിക്ടര്‍(30), തരുണ്‍ എറിക് റോസാരിയോ(29), ചേതന്‍ രമേഷ്(30), രാഹുല്‍ രവീന്ദ്രന്‍(30) എന്നിവരെയാണ് ബത്തേരി പോലീസ് ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍ അറസ്റ്റ് ചെയ്തത്.
മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് ഇവരെ പോലീസ് പിടികൂടുന്നത്. .004 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. സി.പി.ഒമാരായ ഡോണിത്ത്, ജെബിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *