നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കുപ്പാടിത്തറ സ്വദേശിക്ക് ദാരുണാന്ത്യം
കുപ്പാടിത്തറ: കുപ്പാടിത്തറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കമ്പമൊയ്തു എന്ന പ്രദേശവാസിയാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പുവാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കുപ്പാടിത്തറ കൊച്ചേട്ടൻ കവലയിലാണ് സംഭവം. വാൻ കടയിലേക്ക് ഇടിച്ചു കയറി സമീപത്ത് വീട്ടിലേക്ക് മറിഞ്ഞ് വീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






Leave a Reply