മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി ശ്രീജ ബാലചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു
മാനന്തവാടി: സെപ്റ്റംബർ 28 ന് നടക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ശ്രീജ ബാലചന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി കൂടിയായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമദ് ഇഖ്ബാൽ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
പത്രികാ സമർപ്പണ ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ മോഹൻദാസ് കെ., കൂവണ വിജയൻ, സംസ്ഥാന കൗൺസിലർമാരായ കെ. ജയേന്ദ്രൻ, എം.കെ. ജോർജ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റുമാരായ ശശി കരിമ്പിൽ, സുമ രാമൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.കെ. മാധവൻ, സുരേഷ് പെരിഞ്ചോല, ദിലീപ് കണിയാരം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ കേളോത്ത്, മൊയ്തു വഴയിൽ, എടവക പഞ്ചായത്ത് പ്രസിഡന്റ് മങ്കൊല്ലി വിജയൻ, സെക്രട്ടറി കെ.പി. ബാബു, എള്ളുമന്ദം മല്ലിക സുരേഷ് എന്നിവർ പങ്കെടുത്തു.





Leave a Reply