August 1, 2026

യുവാവിനെ വെട്ടി പരിക്കേല്പിച്ച സംഭവം: ക്വട്ടേഷ സംഘം ഉപയോഗിച്ച മാരകായുധങ്ങള്‍ കണ്ടെടുത്തു

0
IMG_20231019_190905.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ഇന്ന് മീനങ്ങാടിയിൽ
യുവാവിനെ വെട്ടി പരിക്കേല്പിച്ച സംഭവത്തിൽ ക്വട്ടേഷ സംഘം ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.
സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട്മീനങ്ങാടി കരണി സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അഷ്‌കര്‍ എന്നയാളെ വീട്ടില്‍ക്കയറിയാണ് പ്രതികൾ വെട്ടിയത്. പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത ഇരുതല മൂര്‍ച്ചയുള്ള മഴു, കൊടുവാള്‍, വിവിധയിനം കഠാരകള്‍, കത്തികള്‍, കമ്പിവടികള്‍ മുതലായവയാണ് കൊളവയല്‍ പുഴയില്‍ പാലത്തിന് സമീപം നിന്നും കണ്ടെത്തിയത്. കാപ്പ ചുമത്തി അറസ്റ്റിലായ ആളാണ് വെട്ടേറ്റ അഷ്‌കര്‍ അലി. അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച രാമനാട്ടുകര സ്വര്‍ണക്കടത്തുകേസിലും ഇയാള്‍  പ്രതിയാണ്.
ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എംഎ സന്തോഷ് കുമാര്‍,  പോലീസ് സേനയിലെ മുങ്ങല്‍ വിദഗ്ദ്ധനായ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി ഷിജു തുടങ്ങിയവരടങ്ങിയ സംഘം കണ്ടെടുത്തത്.അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘവും നിരവധി കേസുകളിലെ പ്രതികളുമായ 
എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ ശരത് (34), മാഞ്ഞാലി  അഹമ്മദ് മസൂദ് (27), കെ.എ. അഷ്ബിന്‍ (26), കമ്പളക്കാട് കെ.എം. ഫഹദ് (28) എന്നിവരുടെ അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വന്‍ ആയുധ ശേഖരം പോലീസ് കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *