നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ ഏകാരോഗ്യ സംവിധാനം പിന്തുടരും
കൽപ്പറ്റ: നിപ്പ പോലുളള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി പൊതുവായ പ്രോട്ടോക്കോളുണ്ടാക്കും. ഏതെങ്കിലും പകര്‍ച്ച വ്യാധികളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും ഇതിലൂടെ അതിജീവിക്കാനും കഴിയും. പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് ഇതൊരു ഫലവത്തായ രീതിയാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വയനാട്ടിലും വണ്‍ ഹെല്‍ത്ത് സംവിധാനത്തെ കാര്യക്ഷമമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് കൂട്ടിച്ചേർത്തു.
Leave a Reply