അനുമതിയില്ലാതെ ഡിടിപിസിയുടെ നിക്ഷേപം സ്വകാര്യ ബാങ്കിലേക്ക്;പിന്നിൽ കമ്മീഷൻ ഇടപാടെന്ന് ആരോപണം
കൽപ്പറ്റ:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലി(ഡിടിപിസി) ന്റെവിവിധ സഞ്ചാരകേന്ദ്രങ്ങളിലെ വരുമാനങ്ങളുടെ നിക്ഷേപം സ്വകാര്യ ബാങ്കായ സ്ഥാപനമായ എച്ച് .ഡി .എഫ്. സി ബാങ്കിലേക്ക് മാറ്റിയത് വിവാദത്തിലേക്ക്.ഡി ടി പി സി സ്ഥാപിതമായ കാലം മുതൽ ദേശസാൽകൃത മേഖലയിലുള്ള കാനറ ബാങ്കിലായിരുന്നു ഫണ്ടുകൾ ഡിപ്പോസിറ്റ് ചെയ്തിരുന്നത്. സർക്കാരിൽനിന്നോ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിൽ നിന്നോ അനുമതി ഇല്ലാതെയാണ് നിക്ഷേപങ്ങൾ സ്വാകാര്യ ബാങ്കിലേക്ക് ഡിടിപിസി മാറ്റിയയത്.ഇതിന് പ്രത്യുപകാരമായി ഡിറ്റിപിസിയിലെ ചില ഉയർന്ന ജീവനക്കാർക്ക് കാര്യമായ ഈടില്ലാതെ എച്ച് ഡി എഫ് സി ബാങ്ക് വൻ തോതിൽ ലോൺ സൗകര്യം ചെയ്തുകൊടുക്കാമെന്നേറ്റിട്ടുണ്ടത്രെ. മാത്രമല്ല നിശ്ചിത സംഖ്യ മാസ നിക്ഷേപമെത്തിയാൽ കമ്മീഷനും ബാങ്ക് ഓഫർ ചെയ്തിട്ടുണ്ട്.നിലവിലെ
മാസ നിക്ഷേപം കണക്കിലെടുത്താൽ പ്രതിമാസം 25 ലക്ഷത്തിലേറെ രൂപ കമ്മീഷൻ ഇനത്തിൽ ലഭിക്കുമെന്നാണ് ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. ഏകീകൃത ബാങ്ക് സേവനം ലക്ഷ്യമാക്കിയാണ് ഡിപ്പോസിറ്റുകൾ എച്ച് ഡി എഫ് സി ബാങ്കിലേക്ക് മാറ്റിയതെന്നാണ് ഡിടിപിസി അധികൃതരുടെ ന്യായീകരണം. എന്നാൽ ജില്ലയിലെ മിക്കയിടത്തും ബ്രാഞ്ചുകളുള്ളതും ലീഡിങ് ബാങ്കുമാണ് കാനറ ബാങ്ക്. സ്വകാര്യ ബാങ്കിൽ വരുമാനം ഡിപ്പോസിറ്റ് ചെയ്യാനുള്ള തീരുമാനം അഴിമതിക്ക് വഴിതുറക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡിടിപിസി ചെയർമാനായ ജില്ലാ കളക്ടർ കൂടി അറിഞ്ഞുകൊണ്ടുള്ള ഇത്തരമൊരു തീരുമാനത്തിൽ ജീവനക്കാരിൽ നല്ലൊരു പങ്കും എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്. അതേ സമയം തന്നെ ഇത്തരം കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ,ഡിപ്പാർട്ട്മെൻ്റിനം പരാതി നൽകിയിട്ടുണ്ട്.
Leave a Reply