August 2, 2026

ഭാര്യയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: സംസ്കാരം ഇന്ന് വൈകിട്ട്  

0
20231022_155938
By ന്യൂസ് വയനാട് ബ്യൂറോ

ചെതലയം: ചെതലയം ആറാം മൈലില്‍ ഭാര്യയേയും മകനേയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30 ന് നടക്കും. ചെതലയം സെൻ്റ് ജോർജ് യാക്കോബായ പള്ളിയിലെ കുടുംബക കല്ലറയിലാണ് സംസ്ക്കരിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷാജുവിൻ്റെ മൃതദേഹമാണ് ആദ്യം പോസ്റ്റ് മാർട്ടം നടത്തിയത്. പിന്നീടാണ് ബിന്ദു,ബേസിൽ എന്നിവരുടെ നടന്നത്.

 

ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപാന ശീലമുള്ള ഷാജു കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ച് നാളുകളായി കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. പോലീസ് കേസുകളെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നതിന് ഷാജുവിന് നിയമ തടസവമുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പ് മകളുടെ വിവാഹ സമയത്ത് നല്ല രീതിയില്‍ ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുകയും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരികയുമായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷാജു ഭാര്യ ബിന്ദുവിനേയും, മകന്‍ ബേസിലിനേയും വെട്ടിക്കൊലപ്പെടുത്തിയതായാണ് സൂചന. പിന്നീട് വിഷം കഴിച്ച ശേഷം മുകളിലെ മുറിയില്‍ തൂങ്ങി മരിക്കുകയും ചെയ്തു. അമ്മയേയും സഹോദരനേയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തിലുണ്ടായിരുന്ന മകള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകവും ആത്മഹത്യയും പുറംലോകം അറിഞ്ഞത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *