October 10, 2026

സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് മേഖല സമ്മേളനം നടത്തി

0
20231023_104427.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടുന്ന എസ് എഫ് എ  കോഴിക്കോട് മേഖല സമ്മേളനം വയനാട് വെള്ളമുണ്ട കമ്മ്യൂണിറ്റി ഹാളിൽ ഓ ആർ  കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യത്തിനും മാനവമൈത്രിക്കും ഉപകാരപ്പെടുന്നതാണ് എസ് എഫ് എ  യുടെ പ്രവർത്തങ്ങളും ടൂർണമെൻ്റുകളുമെന്ന് എം എൽ എ  അഭിപ്രായപ്പെട്ടു. മേഖല പ്രസിഡൻ്റ് പി ടി എ ലത്തീഫ് അധ്യക്ഷത  വഹിച്ചു. എസ് എഫ് എ  സംസ്ഥാന പ്രസിഡൻ്റ് കെ എം ലെനിൻ മുഖ്യ പ്രഭാശണം നിർവ്വഹിച്ചു. സംസ്ഥാന സെക്രട്രറി അഡ്വ ഷമീം പക്സാൻ അനുശോഷന പ്രമേയം അവതരിപ്പിച്ചു.കഴിഞ്ഞ സീസണിൽ കോഴിക്കോട് മേഖലയിൽ ഏറ്റവും മികച്ച ടൂർണ്ണമെൻ്റായി തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി കോഴപ്പ കമ്മിറ്റിക്ക് എം എൽ എ  ഉപഹാരം നൽകി.മികച്ച ടീം മിനുള്ള ഉപഹാരം ജവഹർ മാവൂറിന് ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി നൽകി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീർ കെ. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമീൻ.പി.എം അനിൽകുമാർ.എസ് എഫ് എ  സംസ്ഥാന ഭാരവാഹികളായ എം എ ഹബീബുള്ള, കെ.ടി ഹംസ.റോയൽ മുസ്ഥഫ, ഫാറൂഖ് പാമീരി, യൂസഫ് കാളികാവ്, എസ് എം അൻവർ. വാഹിദ്, കെ ജി ശശി.നാസർ ബാബു.ജോൺസൺ ജേകബ്, അസീസ് വെള്ളമുണ്ട, മുജീബ്, സാലിം ടി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്രറി കെ ടി അഹമ്മദ് കുട്ടി പതാക ഉയർത്തി ചാൻസലേഴ്സ് ക്ലബ് സെക്രട്ടേറി ഹാരിസ് എം സ്വാഗതവും മേഖല ട്രഷറർ റഷീദ് അമ്പലവയൽ നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *