May 5, 2026

റേഷൻ വിതരണം പരിഷ്കരിച്ച് സർക്കാർ; വിതരണം ഇനി മുതൽ രണ്ട് ഘട്ടമായി നടക്കുമെന്ന് അറിയിപ്പ്

0
20231023_142337.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരളത്തിൽ റേഷൻ വിതരണം പരിഷ്കരിച്ച് സർക്കാർ. വിതരണ രീതി രണ്ട് ഘട്ടമായി. മുൻഗണനാ
വിഭാഗം കാർഡുടമകൾക്ക് (മഞ്ഞ,പിങ്ക്) എല്ലാ മാസവും 15നു മുമ്പും പൊതുവിഭാഗത്തിന് (നീല,വെള്ള 15നുശേഷവുമായിരിക്കും വിതരണം. ഇ
പോസ്മെഷീനുണ്ടാകുന്ന പ്രശ്നം
പരിഹരിക്കാനും മാസാവസാനമുള്ള
തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ്
നടപടി. റേഷൻ വിതരണം രണ്ടുഘട്ടമായി
നടപ്പാക്കാൻ അനുമതി
നൽകണമെന്നാവശ്യപ്പെട്ട്
പൊതുവിതരണ ഉപഭോക്തൃകാര്യ
കമ്മീഷണർ ശുപാർശ നൽകിയിരുന്നു.
ഇതു പരിഗണിച്ചാണ് സർക്കാർ
ഉത്തരവിറക്കിയത്. നിലവിൽ എല്ലാ
കാർഡുടമകൾക്കും മാസാദ്യം മുതൽ
അവസാനം വരെ എപ്പോൾ
വേണമെങ്കിലും റേഷൻ
വാങ്ങാമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *