June 20, 2026

മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി മൂന്ന് ഡ്രൈവർമാർക്ക് പരിക്ക് 

0
20231023_181712
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നിയന്ത്രണം വിട്ട കാർ മൂലങ്കാവ് ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ കളിൽ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവർമാർക്ക് പരിക്കേറ്റു. വിൽസൺ (53),ബഷീർ (55),ജോയി (54) എന്നി വർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.

കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടം ഉണ്ടാക്കിയത്. ഇതേ തുടർന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും, വിൽസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *