നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി
കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കൽപ്പറ്റ, പെരുന്തട്ട, മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയാണ് നിയാസ്. കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
Leave a Reply