ഡോ മൂപ്പൻസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
മേപ്പാടി : ഡോ മൂപ്പൻസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന വിവിധ പി എസ് സി, ബി എസ് എസ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്കും പ്ലസ് ടു പാസ്സായവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. ചേരാൻ ആഗ്രഹിക്കുന്നവർ നവംബർ 4ന് രാവിലെ 10 മണിക്ക് ഹോസ്പിറ്റൽ ബ്ലോക്കിൽ നടത്തുന്ന ഓറിയന്റേഷനിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8111888842 എന്ന നമ്പറുമായി ബന്ധപ്പെടുക





Leave a Reply