April 21, 2024

വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

0
20231025 141046

 

മാനന്തവാടി: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഐസിഎംആറാണ് സുപ്രധാന വിവരം പുറത്തുവിട്ടത്. അതേസമയം മാനന്തവാടി ബത്തേരി മേഖലകളിലെ വവ്വാലുകളിലാണ് ഈ സാന്നിധ്യം സ്ഥിരീകരിച്ചത്.

 

ഈ സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജാഗ്രത പാലിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. മരുതുംകരയിലെ വവ്വാലുകളിൽ നിപ ആന്റി ബോഡി കണ്ടതായി ഐസിഎം ആർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ദീപാവ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സിസ്റ്റമാറ്റിക്കായി നടത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

 

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് രണ്ടുപേർ മരണപ്പെട്ട സാഹചര്യത്തിൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news