June 20, 2026

രണ്ടാമത് അഖില വയനാട് വടംവലി മത്സരത്തില്‍ ജേതാക്കളായി ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് 

0
20231025_191322
By ന്യൂസ് വയനാട് ബ്യൂറോ

നീര്‍വാരം:രണ്ടാമത് അഖില വയനാട് വടംവലി മത്സരത്തില്‍ ജേതാക്കളായി

ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകനാദം നീര്‍വാരവും ഐആര്‍ഇ വടംവലി അസോസിയേഷനും സംഘടിപ്പിച്ച രണ്ടാമത് അഖില വയനാട് വടംവലി മത്സരത്തിലാണ് രാജേഷ് യുഎഇ & റോയല്‍ സഫാരി ഹോളിഡേയ്സ് സ്‌പോണ്‍സര്‍ ചെയ്ത ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ജേതാക്കളായത്.സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി റണ്ണേഴ്‌സപ്പായി. വിജയികള്‍ക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഖില പി ആന്റണിയും സംഘടക സമിതി അംഗങ്ങളും ചേര്‍ന്നു പനമരം ഗ്രാന്‍ഡ് ടൈല്‍സ് സ്‌പോണ്‍സര്‍ ചെയ്ത 10001 രൂപ ക്യാഷ് പ്രൈസും ചിന്നമ്മ മണിയാട്ടേല്‍ എവറോളിംഗ് ട്രോഫിയും വിതരണം ചെയ്തു. റണ്ണേഴ്‌സപ്പിന് ഇന്ത്യ സ്റ്റീല്‍ ലിങ്ക് പനമരം നല്‍കുന്ന 8001 രൂപയും ദേവകി നാരായണന്‍ എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. തുടര്‍ച്ചയായ 8 സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *