സംസ്ഥാന കായികമേള: മെഡൽ ജേതാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു
കൽപ്പറ്റ: സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കൗമാര കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ, വിഷ്ണു എം എസ്, വിപിൻ എൻ എസ്, മെഹറൂഫ് ആർ എം എന്നിവർക്ക് ഡിവൈഎഫ്ഐയുടെ ഉപഹാരം നൽകി. മെഡൽ ജേതാക്കളുടെ പരിശീലകരായ സജി, സച്ചിൻ, സത്യൻ , മനോജ് എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. അർജുൻ ഗോപാൽ, പി ജംഷീദ്, ഷെജിൻ ജോസ്, കെ എസ് ഹരിശങ്കർ, ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ കെ ആർ ജിതിൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Leave a Reply