August 4, 2026

മനുഷ്യാവകാശ അവബോധം: വയനാട് പോലീസിന്റെ സംവാദ മത്സരം ശ്രദ്ധേയമായി

0
20231025_184334
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മനുഷ്യാവകാശ അവബോധം എന്ന വിഷയത്തിൽ വയനാട് ജില്ലാ പോലീസ് സംഘടിപ്പിച്ച സംവാദ മത്സരം ശ്രദ്ധേയമായി. ഒക്ടോബർ ന് കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ സംവാദത്തിൽ രണ്ട് പേരടങ്ങുന്ന ഏഴ് ടീമുകളായി ജില്ലയിലെ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന 14 പേർ പങ്കെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റബിയത്ത് ഉദ്ഘാടനം ചെയ്തു.

 

സീനിയർ സിവിൽ പോലീസ് ഓഫിസർ ലതീഷ്(കൽപ്പറ്റ പോലീസ് സ്റ്റേഷൻ)- കെ.സി സുനിൽകുമാർ (ഹെഡ് ക്ലർക്ക്) ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സി.എസ്. ശ്രീജിത്ത് (ജെ.എസ്), വി.എസ്. രാജേഷ്(സീനിയർ ക്ലർക്ക്) ടീം രണ്ടാം സ്ഥാനവും, നാർകോടിക് സെല്ലിലെ സിവിൽ പോലീസ് ഓഫിസർമാരായ ആഷിഖ് , അൻസാർ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാക്കവയൽ ഗവ : ഹൈ സ്കൂൾ പ്രധാനാധ്യാപകൻ എം. സുനിൽകുമാർ, റിട്ട. ഹെഡ് മാസ്റ്റർ സി. ജയരാജൻ എന്നിവർ സംവാദം വിധികർത്താക്കളായി. ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ജി. സതീഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *