May 5, 2026

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു

0
IMG_20231026_160022.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാല്‍: വയനാട് ജില്ലാ സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്ത് തലത്തിലുള്ള സേവാഭാരതി യൂണിറ്റുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ജില്ലാ സേവാഭാരതി ഉപാധ്യക്ഷന്‍ പരമേശ്വരന്‍ അദ്ധ്യനായ ചടങ്ങില്‍ പടിഞ്ഞാറത്തറ വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.പി. ശിവസുബ്രഹ്മണ്യന്‍ ഉദ്ഘടനം ചെയ്തു. ജില്ലാ സേവാഭാരതി ജനറല്‍ സെക്രട്ടറി വി.എ. സുരേഷ്. വിശദീകരണം നടത്തി. ചടങ്ങില്‍ പുല്‍പ്പള്ളി, പൂതാടി, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി എന്നീ യൂണിറ്റുകള്‍ക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് വിതരണം ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *