May 5, 2026

അതിർത്തി തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു

0
20231026_152444
By ന്യൂസ് വയനാട് ബ്യൂറോ

 

തൃശ്ശിലേരി: സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു.തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു (55,ബേബി) വിനെയാണ് സഹോദരന്‍ തോമസ് (കുഞ്ഞ്)കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായി അടിപിടിക്കിടെ തോമസ് കത്തിവെച്ച് ആക്രമിച്ചതായാണ് പ്രാഥമീക വിവരം. ഇന്നുച്ചയോടെയാണ് സംഭവം.നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്.തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *