September 15, 2024

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: കർമ്മസമിതിയുടെ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് തരിയോട് ഫൊറോന കൗൺസിൽ

0
Img 20231026 180522.jpg
തരിയോട്: വയനാട് ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായ പൂഴിത്തോട് – പടിഞ്ഞാറത്തറ പാതക്കായി ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പോരാട്ടങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകുമെന്ന് തരിയോട് ഫൊറോനാ കൗൺസിൽ. യോഗത്തിൽ ഫൊറോനാ വികാരി ഫാ തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. ഫാ വിനോദ് പാക്കാനിക്കുഴിയിൽ മുഖ്യാധിതിയായിരുന്നു. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ, ജോൺസൻ ഒ.ജെ, കമൽ ജോസഫ് പ്രസംഗിച്ചു. സിബി മാങ്കോട്ട് സ്വാഗതവും, സിബി മാപ്രാനത്ത് നന്ദിയും പറഞ്ഞു. സാജൻ തുണ്ടിയിൽ,ജോണി മുകളേൽ, ആലിക്കുട്ടി സി.കെ, അബ്ദുൾ അസീസ്, ഉലഹന്നാൻ പട്ടരുമഠം പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *