October 9, 2026

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കണം – ഡികെടിഎഫ്

0
Img 20231027 192008
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കണമെന്നും , അധിക വര്‍ഷ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡികെടിഫ് ) സംസ്ഥാന പ്രസിഡന്റ് യു.വി.ദിനേശ് മണി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റായി വയനാട്ടില്‍ ഡി സി സി ഓഫീസില്‍ നടന്ന സ്വീകരണ യോഗം ഡി സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എക്കണ്ടിമൊയ്തുട്ടി അധ്യക്ഷത വഹിച്ചു. വി.എ.മജീദ്, സുന്ദര്‍രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട് , എന്‍ വേണുഗോപാല്‍, സി.ഡി. തങ്കച്ചന്‍, ഒ.വി. അപ്പച്ചന്‍ , പി.കെ കുഞ്ഞമ്മദ്, കെ.രാം കുമാര്‍ , സലാം കരണി, ജോസഫ് ആരിശേരി, ഗോകുല്‍ ദാസ് കോട്ടയില്‍ , ഭാമ മോഹന്‍ദാസ് , ഷെര്‍ലി ജോസ്, കെ.പത്മനാഭന്‍ , ജോണ്‍ മാതാ, വയനാട് സക്കറിയാസ്, കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *