ഹരിത ചട്ടം; ക്യാമ്പ്, പോലീസ് സ്റ്റേഷൻ പരിസരങ്ങൾ ശുചീകരിച്ചു
കൽപ്പറ്റ: ഹരിത ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഡി.എച്ച്.ക്യൂ ക്യാമ്പ്, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ, സ്പെഷ്യൽ യൂണിറ്റ് പരിസരങ്ങൾ ശുചീകരിച്ചു. ജില്ലാ തല ഉദ്ഘാടനം ഡി.എച്ച്.ക്യൂ ക്യാമ്പിൽ അഡീഷണൽ എസ്.പി ശ്രീ. വിനോദ് പിള്ള നിർവഹിച്ചു. സബ് ഇൻസ്‌പെക്ടർ ശ്രീ. സോമൻ അദ്ധ്യക്ഷത വഹിച്ചു. വരുന്ന ആഴ്ചകളിലും ശുചീകരണ പ്രവർത്തികൾ നടത്തുമെന്ന് അഡീഷണൽ എസ്.പി അറിയിച്ചു.
Leave a Reply