പനമരം സെന്റ് ജൂഡ്‌സ് ടൗണ്‍ ദേവാലയത്തില്‍ ഇടവക തിരുനാളിന് തുടക്കമായി
പനമരം: പനമരം സെന്റ് ജൂഡ്‌സ് ടൗണ്‍ ദേവാലയത്തില്‍ ഇടവക തിരുനാളിന് ആരംഭം കുറിച്ചു. 2023 ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷത്തിന് ഇടവക വികാരി ഫാ.സോണി വടയാപറമ്പില്‍ കൊടിയുയര്‍ത്തി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2വരെ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനവും, തിരുനാള്‍ സമാപന ദിനത്തില്‍ മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍. അലക്‌സ് താരാമംഗലത്തിന്റെ മുഖ്യ കര്‍മ്മികത്വത്തിലുള്ള വി. കുര്‍ബാനയും ഉണ്ടാകും. നവംബര്‍ 5 ഞായറാഴ്ച്ച തിരുനാള്‍ സമാപിക്കും.
Leave a Reply