സിപിഐഎം റാട്ടക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി
റാട്ടക്കുണ്ട് : സിപിഐഎം റാട്ടക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. വാസയോഗ്യമായ ഒരു വീട് ഇല്ലാതിരുന്ന കുടുംബത്തിന് സുമനസുകളുടെ സഹായത്താല്‍ നിര്‍മ്മിച്ച വീടാണ് കൈമാറിയത്. ആധുനീക സൗകര്യങ്ങളോട് കൂടിയ വീടാണ് 5മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീജ സുരേഷ് അദ്ധ്യക്ഷയായിരുന്നു.സിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറി കുഞ്ഞുമോള്‍, ലോക്കല്‍ സെക്രട്ടറി വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
Leave a Reply