May 14, 2026

മാനന്തവാടി ജനവാസ മേഖലയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി

0
20231101 121301
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :ജനവാസ മേഖലയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. മാനന്തവാടി -തലശേരി റോഡില്‍ നാല്‍പ്പത്തിമൂന്നാം മൈലിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ പിടികൂടിയത് .വീടിനരികില്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പിന്‍തുടര്‍ന്നപ്പോള്‍ റോഡ് മുറിച്ചു കടന്ന് രാജവെമ്പാല റോഡരികിലെ ഓടയില്‍ ഒളിക്കുകയായിരുന്നു. വനപാലകരേ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലപ്പുഴ, വരയാല്‍ സ്റ്റേഷനുകളിലെ വനപാലകരും, പാമ്പ് പിടുത്ത വിദഗ്ധന്‍ സുജിത്ത് വയനാടുമെത്തി. സമീപത്തുള്ള വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, വീണ്ടും റോഡ് മുറിച്ചുകടന്ന് ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ചുവരാനാണ് പാമ്പ് ശ്രമിച്ചത്. സ്ഥലത്തുനിന്നും മാറ്റണമെന്ന പ്രദേശവാസികളുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് രാജവെമ്പാലയെ പിടികൂടി വരയാല്‍ ഫോസ്റ്റ് ഓഫീസിലെ വനപാലകരുടെ നേതൃത്വത്തില്‍ ഉള്‍വനത്തില്‍ എത്തിച്ച് തുറന്നുവിട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *