May 14, 2026

പോലീസ് ഗുണ്ടാസംഘമായി മാറുന്നത് പോലീസ് സേനക്ക് അപമാനം യൂത്ത് ലീഗ്

0
Img 20231102 092629
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുട്ടിൽ ഡബ്ല്യു. എം .ഒ കോളേജിൽ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് ഏകപക്ഷീയമായി ലാത്തി ചാർജ് നടത്തിയത് അപലനീയമാണെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട പോലീസ് സി.പി.ഐ.എം ഗുണ്ടകളെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്. ഇത് കേരളത്തിലെ പോലീസ് സേനയ്ക്ക് തന്നെ അപമാനകരമാണ് .സി.പി.എം പാർട്ടി നേതൃത്വത്തെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയുള്ള സമീപനങ്ങളുമായി പോലീസ് മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ രീതിയിൽ നേരിടുമെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ എന്നിവർ മുന്നറിയിപ്പ് നൽകി .യാതൊരു പ്രകോപനവും ഇല്ലാതെ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ എം.എസ്.എഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് പോലീസ് ആക്രമിക്കുകയായിരുന്നു. കാക്കിക്കുള്ളിൽ ചെങ്കൊടിയുമായി ജോലി ചെയ്യുന്ന പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി തയ്യാറാവണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *