August 1, 2026

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവിന് കഠിന തടവും പിഴയും

0
Img 20231102 203815
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി:പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് കഠിന തടവും പിഴയും. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45 വർഷം കഠിന തടവിനും 210,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ്‌ ഹരിപ്രിയ നമ്പ്യാരാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം.

2021 ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജമീല എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വർഗീസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാഗ്യവതിയും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *