ഫയലുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നില്ല ജില്ലാ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളെ സസ്പെന്റ് ചെയ്തു
മാനന്തവാടി:ഫയലുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നില്ല കൃത്യനിര്‍വഹണം കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നില്ലെ ന്നുമുള്ള കാരണത്താലും വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ വി അനില്‍കുമാറിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് നടത്തി സര്‍ക്കാരില്‍ സമര്‍പ്പിച്ച പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സസ്പെന്റ് ചെയ്തതായുള്ള .സിഎംഒ പോര്‍ട്ടലില്‍ ലഭിച്ച പരാതിക്ക് യഥാസമയം അനില്‍കുമാര്‍ മറുപടി നല്‍കിയിരുന്നില്ല .നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ പരിശോധന സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പാള്‍ പൂട്ടി വച്ച് താക്കോല്‍ കൈവശം വച്ചിരിന്നതായും,ബയോമെഡിക്കല്‍ വേസ്റ്റ് ഡിസ്‌പോസലിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത തുക ആശുപത്രി സുപ്രണ്ടിന് നല്‍കിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍ തസ്തികകളിലെ ഒഴിവുകള്‍ ഇദ്ദേഹം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ,റേഡിയോ ഡയഗ്‌നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവ് നികത്തുന്നതിന് നടപടിയെടുത്തിട്ടില്ലെന്നും,പരാതികള്‍ സംബന്ധിച്ച ഫയലുകള്‍ പ്രിന്‍സിപ്പാള്‍ പൂട്ടി വച്ച് താക്കോല്‍ കൈവശം വച്ചിരിക്കുന്നു തുടങ്ങിയ പത്തോളം വീഴ്ചകളും, കര്‍ത്തവ്യങ്ങളും നിര്‍വഹിച്ചില്ലെന്ന റിപ്പോര്‍ട്ടിന്മേലാണ് അനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്.
താലൂക്ക് വികസന സമിതി യോഗത്തിൽ പ്രിൻസിപ്പാൾ പങ്കെടുത്തില്ലെന്നും പ്രിൻസിപ്പാളിന് ലഭിച്ച ഇ-മെയിലുകൾ നടപടി കൈക്കൊള്ളുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്തിരിക്കുന്നു
ഒക്ടോബർ മാസം എച്ച്ഡിഎസ് യോഗത്തിൽ പങ്കെടുത്തില്ല, തുടങ്ങിയ അനിൽകുമാർ തന്റെ ചുമതലകളും പ്രവർത്തനങ്ങളും കൃത്യമായി നിർവഹിക്കാത്തതായി സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായ അന്വേഷണ വിധേയമായി സസ് പെന്റ് ചെയ്തുകൊണ്ട് ഉത്തരവ് ഇറക്കിയത്.





Leave a Reply