അവശ്യ സാധനങ്ങൾ ലഭ്യമാക്കുക: മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി
മീനങ്ങാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും, നിത്യോപയോഗ സാധനങ്ങളുടെ
അനിയന്ത്രിതമായ വിലകയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ടൗണിൽ പ്രതിഷേധ പ്രകടനവും മീനങ്ങാടി സപ്ലൈകോ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തി. ധർണ്ണ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
വി എം വിശ്വനാഥൻ, ബേബി വർഗീസ്, കെ ആർ ഭാസ്കരൻ, പി പി പൈലി,ഷിജു ടി പി, എൻ കെ ഏലിയാസ്, അബ്ദുൽസലാം, എം.ജി.ബേബി,കാപ്പികുന്ന് രാഘവൻ . ഉഷ രാജേന്ദ്രൻ ,ബിന്ദു മോഹൻ,ശാന്തി സുനിൽ, ശാരദാമണി, ലൗസൻ അമ്പലത്തിങ്കൽ, ടി കെ തോമസ്, ഷാജി തോബ്രയിൽ,ഡെയ്സി ജെയിംസ്, അനീഷ് റാട്ടക്കുണ്ട്,ലിന്റോ കുര്യാക്കോസ്, എന്നിവർ സംസാരിച്ചു.





Leave a Reply