മയ്യത്ത് പരിപാലന ക്ലാസ്സ് ഞായറാഴ്ച
വള്ളിത്തോട് :വള്ളിത്തോട് മഹല്ലിൽ 35വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് റിലീഫ് കമ്മിറ്റി വള്ളിത്തോട് മഹല്ലിലെ സ്ത്രീകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മയ്യത്ത് പരിപാലന ക്ലാസ്സ് നാളെ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. ക്ലാസ്സിന് ഇഫ്ര ടീം വയനാട് നേതൃത്വം നൽകും. മഹല്ലിൽ നിന്നും രജിസ്റ്റർ ചെയ്ത എഴുപതോളം സ്ത്രീകൾ ക്ലാസ്സിൽ പങ്കെടുക്കമെന്ന് ഇസ്ലാമിക് റിലീഫ് കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് യൂനുസ്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സലാം ഫൈസി, ഉമൈസ്, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, സെക്രട്ടറിമാരായ മിദ്‌ലാജ്,റഷീദ്, ട്രഷറർ റഹീം എന്നിവർ അറിയിച്ചു .
Leave a Reply