“ജലം ജീവിതം” പരിപാടി സംഘടിപ്പിച്ചു
ബത്തേരി : ബത്തേരി ഗവ: സർവ്വജന വി.എച്ച്.എസ് സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജലസംരക്ഷണ ബോധവത്ക്കരണ യജ്ഞം ” ജലം ജീവിതം ” എന്ന പരിപാടി ബത്തേരി ടെക്നിക്കൽ വി.എച്ച്.എസ്. സ്ക്കൂളിൽ വെച്ച് രാധാ രവീന്ദ്രൻ (വാർഡ് കൗൺസിലർ സുൽത്താൻ ബത്തേരി )നിർവ്വഹിച്ചു. അമ്പിളി (പ്രിൻസിപ്പാൾ, ഗവ. സർവ്വജന വി.എച്ച്.എസ്.എസ്, ബത്തേരി )
ശ്രീജൻ (പി.റ്റി.എ പ്രസിഡണ്ട്, സർവ്വജന സ്ക്കൂൾ) നാസർ (പി.റ്റി.എ പ്രസിഡണ്ട്, ടെക്നിക്കൽ വി.എച്ച് എസ് സ്ക്കൂൾ) ഗോപിനാഥൻ വി (റീജിയണൽ കോഡിനേറ്റർ – എൻ.എസ്.എസ്) മുജീബ്. വി (സീഡ്കോഡിനേറ്റർ, സർവ്വജന സ്ക്കൂൾ)ജോഫിയ എന്നിവർ സംസാരിച്ചു. ജലസംരക്ഷണ സന്ദേശ
ക്യാൻവാസ് പ്രകാശനം ബേബി വിജിലിൻ (പ്രിൻസിപ്പാൾ, ഗവ.ടെക്നിക്കൽ വി.എച്ച്.എസ്.എസ് സു. ബത്തേരി ) നിർവ്വഹിച്ചു.ജല മിതവ്യയ സന്ദേശ കണ്ണാടി കൈമാറൽ,ജലസംരക്ഷണ വിവരണ വിനിമയ ഉപാധികളുടെ വിതരണം എന്നിവ സംഘടിപ്പിച്ചു. തുടർന്ന് ജലസംരക്ഷണ സംഗീത നൃത്ത ശിൽപ്പം അവതരിപ്പിച്ചു.
Leave a Reply