June 13, 2026

സൗജന്യ ബി.എൽ.എസ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

0
WhatsApp Image 2026-06-13 at 6.16.36 PM
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരി: എയിംസ്‌വേ ഡവലപ്പ്മെന്റ് സൊസൈറ്റി തൊണ്ടർനാട് യൂണിറ്റും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കാലിക്കറ്റും സംയുക്തമായി സൗജന്യ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പുതുശേരി ഗവൺമെൻ്റ് എൽ പി സ്കൂളിൽ വെച്ച് നടന്ന പരിപാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിൻ്റോ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ശ്വാസ തടസ്സം നേരിടുമ്പോഴും, ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുന്ന വ്യക്തിക്ക് ആംബുലൻസ് എത്തുന്നതിന് മുൻപ് നൽകേണ്ട സിപിആർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി.

ട്രെയിനർ സാന്ദ്ര പരിശീലനത്തിന് നേതൃത്വം നൽകി. എയിംസ്‌വേ ഫൗണ്ടേഷൻ ചെയർമാൻ സൽമാൻ എൻ റിപ്പൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി തോമസ്, ബി എം എച്ച് മാർക്കറ്റിങ് ഓഫീസർ അഭിനന്ദ് ജോർജ്,എയിംസ്‌വേ തൊണ്ടർനാട് യൂണിറ്റ് പ്രസിഡന്റ് ഷൈനി തോമസ്, സെക്രട്ടറി മഞ്ജുഷ , ട്രഷറർ ഷീന എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *