പേര്യയയിൽ മാവോയിസ്റ്റും പോലീസും ഏറ്റുമുട്ടൽ: രണ്ട് പേർ കസ്റ്റഡിയിൽ

മാനന്തവാടി: വനിതകൾ ഉൾപ്പെട്ട മാവോയിസ്റ്റ് സംഘവും പോലീസും ഏറ്റുമുട്ടി. രണ്ട് മാവോയിസ്റ്റുകൾ കസ്റ്റഡിയിലായി.
പേരിയ ചപ്പാരത്താണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. പ്രദേശവാസി അനീഷിൻ്റെ വീട്ടിൽ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിക്കുന്നുണ്ടന്ന വിവരമറിഞ്ഞാണ് പോലിസ് സംഘം എത്തിയത്.തുടർന്നാണ് തണ്ടര്‍ബോള്‍ട്ടും തമ്മിൽ വെടിവെപ്പുണ്ടായത്. മൂന്ന് വനിതകളും, ഒരു പുരുഷനുമായിരുന്നു മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു പുരുഷനേയും, സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രുവും, ഉണ്ണിമായയുമാണ് ഇവരെന്നാണ് സൂചന. വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ വീട്ടുകാരോട് ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ നോക്കവേ പോലീസ് വളയുകയായിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടര്‍ന്ന് വെടിവെപ്പുണ്ടായതായാണ് വീട്ടുകാര്‍ പറയുന്നത്. വെടിവെപ്പ് അര മണിക്കൂറിലധികം നീണ്ടതായി വീട്ടുകാര്‍ പറഞ്ഞു. വാതിലും മറ്റും വെടിയേറ്റ നിലയിലാണ്. പോലീസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉന്നത പോലിസ് സംഘം സ്ഥലത്തെത്തി. വയനാട്ടിൽ മാവോയിസറ്റ്കൾക്ക് സഹായം ചെയ്യുന്ന തമഴി നാട് സ്വദേശി തമ്പിയെ കൊയിലാണ്ടിയിൽ വെച്ച് പിടികൂടിയിരുന്നു.



Leave a Reply