ഏട്ടുമുട്ടലിൽ പിടിയിലായ ഉണ്ണിമായയെയും ചന്ദ്രുവിനെയും കൽപ്പറ്റയിൽ ചോദ്യം ചെയ്ത് വരുന്നു
പേരിയ: പേരിയ ചപ്പാരത്ത് പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റു മുട്ടലിൽ പിടിയിലായ ഉണ്ണിമായയെയും ചന്ദ്രുവിനെയും കൽപ്പറ്റയിൽ ചോദ്യം ചെയ്ത് വരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തും. ഇന്നലെ വൈകീട്ടാണ് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണ സാധനം വാങ്ങാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ചാര്‍ജിലിട്ട മൊബൈല്‍ ഫോണുമായി ഇറങ്ങാന്‍ ശ്രമിക്കുന്നതി നിടയിലാണ് പോലീസ് വീടുവളഞ്ഞത്. തുടര്‍ന്ന് കീഴടങ്ങാനുള്ള പോലീസ് നിര്‍ദേശം മാവോവാദികള്‍ ചെവികൊള്ളാതിരുന്നത് വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.പല തവണ ഇരു കൂട്ടരും തമ്മിൽ വെടിയുതിർത്തതായി പറയപ്പെടുന്നു.
ഉണ്ണിമായയും ചന്ദ്രവും അടുക്കളയുടെ ചായ്പിലായിരുന്നു. പോലീസിന്റെ നീക്കത്തില്‍ ചന്ദ്രവും ഉണ്ണിമായയും പെട്ടുപോവുകയോ യിരുന്നു. ഇവരുടെ തോക്ക് പെട്ടെന്ന് പ്രവര്‍ത്തിക്കാതെയായതിനാല്‍ പോലീസിന് എളുപ്പത്തില്‍ കീഴടക്കാനായി. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് മുറിവേറ്റതായി സൂചനയുണ്ട്. കബനീ ദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന. ചന്ദ്രു വിനേയും, ഉണ്ണിമായയേയും കല്‍പ്പറ്റ ഏ ആര്‍ ക്യാമ്പിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മാവോ വാദികളില്‍ നിന്നുംരണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ക്ക് സഹായ മെത്തിക്കുന്ന തമിഴ്‌നാട് ഈറോഡ് സ്വദേശി ലോറന്‍സ് എന്ന അനീഷ് ബാബുവിനെ ഇന്നലെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൊയിലാണ്ടി പരിസരത്ത് നിന്നും പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ വയനാട്, കണ്ണൂര്‍ വനാന്തരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിന്റെ ഭാഗമാണ്. ഇയ്യാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാഥാനത്തിലായിരുന്നു പോലീസ് പേര്യയില്‍ നടത്തിയ ഓപ്പറേഷന്‍.ഇവരുൾപ്പെടെയുള്ള മാവോവാദികളുടെ ഫോട്ടോ പോലീസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
Leave a Reply