വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം; മുസ്ലിം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി
കോറോം : വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോറോം കെ.എസ് ഇ ബി സെക്ഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ സമരം മുസ്ലിംലീഗ് ജില്ലാ കമ്മറ്റി മെമ്പർ പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
ധർണ്ണയെ അഭിസംബോധന ചെയ്ത് കൊണ്ട് യു ഡി എഫ് കൺവീനർ കേളോത്ത് അബദുള്ള,വാളാട് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി നാസർകരിയാടാൻ വി സി, അമ്മത് ഹാജി, സാഹിബ്യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അനീസ്കാപ്പി ക്കണ്ടി എന്നിവർ സംസാരിച്ചു.
ധർണ്ണ സമരത്തിന് മുന്നോടിയായി കോറോം ടൗന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മുസ്തഫ മോന്തോൽപി.എ. മൊയ്തുട്ടി.വി.സി ഹമീദ്തെല്യാൻ അമ്മത് ഹാജി . അഷ്ക്കർ നിരവിൽ പുഴ അമ്മത് വളവിൽസലീം അസ്ഹരി അസീസ് വി.പി.ഇബ്രാഹിം ഓലാറ കെ എ മൈമൂന,പ്രീത രാമൻ എന്നിവർ നേതൃതo നൽകി.
പഞ്ചായത്ത് മുസ്ലിം ലീഗ്ജനറൽ സെക്രട്ടറി ആലികട്ടി ആറങ്ങാടൻ സ്വാഗതവും ഹമീദ് വി.സി. നന്ദിയും പറഞ്ഞു.





Leave a Reply