കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് നഗരസഭയില്‍ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ കണ്ടിജന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് നഗരസഭയില്‍ ധര്‍ണ്ണ നടത്തി. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.അജിത ഉദ്ഘാടനം ചെയ്തു. കെ.എം സി സി ഇ സി ജില്ലാ ജനറല്‍ സെക്രട്ടറി റ്റി.ആര്‍ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയംഭരണ പൊതു സര്‍വ്വീസില്‍ കണ്ടിജന്റ് വിഭാഗം ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരായി ്് അംഗീകരിക്കുക, നഗരസഭാ കോര്‍പ്പറേഷനുകളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന താല്‍ക്കാലിക ശുചീകരണ വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തുക, നഗരങ്ങളിലെ വ്യവസായങ്ങളുടെയും , വ്യാപാരങ്ങളുടെയും , മാലിന്യങ്ങളുടെ വര്‍ധനവും കണക്കാക്കി ശുചീകരണ വിഭാഗം ജീവനക്കാരുടെ അംഗസംഖ്യ വര്‍ധിപ്പിക്കുക, പതിറ്റാണ്ടുകളായി നഗര ശുചീകരണവും , മാലിന്യനിര്‍മാര്‍ജ്ജനവും നടത്തിവരുന്നു കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍ക്ക് പകരം മറ്റു ചില ഏജന്‍സികളെ കൊണ്ടുവന്നു നഗരശുചീകരണ പ്രവര്‍ത്തനം താറുമാറാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, തടഞ്ഞുവച്ചിരിക്കുന്ന 18% സി.എ കുടിശ്ശിഖ അടിയന്തിരമായി വിതരണം ചെയ്യുക,പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാ ഗ്ദാനമായ സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിഖയും , ലീവ് സറണ്ടറും വിതരണം ചെയ്യാത്ത നഗരസഭകള്‍ക്ക് അടിയന്തിരമായി നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുക, കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ ആശ്രിത നിയമനം വ്യക്തതവരുത്തി ഉറപ്പാക്കുക, മെഡിസെപ്പ് നിബധനകളില്ലാതെ ഒപി യടക്കം തികച്ചും അര്‍ഹരായ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക. എന്നീ ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിച്ചു.കെ. ലാല്‍ ജോസ് , ആയിഷ പളളിയാന്‍, കെ രാജേന്ദ്രന്‍ കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ജെ ജംഷീദ് നന്ദി പറഞ്ഞു.





Leave a Reply