August 2, 2026

അനധികൃതവയറിംഗ്: നിയമ നടപടികള്‍ സ്വീകരിക്കും

0
Img 20231109 Wa0113
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലയില്‍ അനധികൃതവയറിംഗ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടാല്‍ വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും. ജില്ലാതല അനധികൃത വയറിംഗ് തടയല്‍ കമ്മിറ്റി യോഗത്തിന്റെയാണ് തീരുമാനം. അംഗീകൃത ലൈസന്‍സ് ഇല്ലാത്തവര്‍ വയറിംഗ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ ചെയ്യുന്ന വൈദ്യുതീകരണം നിലവാരക്കുറവിനും വൈദ്യുതിച്ചോര്‍ച്ചക്കും അപകടങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ഉപഭോക്താക്കള്‍ അംഗീകൃത ലൈസന്‍സുള്ളവരെത്തന്നെയാണ് വൈദ്യുതികരണജോലി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

കെ.എസ്.ഇ.ബി ലിമിറ്റഡ് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സുമേഷ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള, കെ.വി ദേവദാസ്, എ മുഹമ്മദലി, കെ.പി അബൂബക്കര്‍, ഇലക്ട്രിസിറ്റി ബോഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *