നിരോധിത പ്ലാസ്റ്റിക്ഉല്‍പന്നങ്ങള്‍ പിടികൂടി
അമ്പലവയല്‍: മാലിന സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പഞ്ചായത്ത് പരിധിയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. 20,000 രൂപ പിഴ ഈടാക്കി.
മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും അമ്പലവയല്‍ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
എന്‍ഫോഴ് സ്മെന്റ് ടീം ഹെഡ് വി.എ നജീബ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റഹീം ഫൈസല്‍, ടീം അംഗം കെ എ തോമസ്,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണികണ്ണന്‍ ആര്‍, കനാകരാജന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.
Leave a Reply