August 3, 2026

കാപ്പിക്കളം ലോറി അപകടത്തിൽ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു

0
20231112 170222
By ന്യൂസ് വയനാട് ബ്യൂറോ

ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ച

 

 

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം ചെത്തു കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു പരിക്കേറ്റ ലോറി ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി തോലമ്പ്ര പാലിയോത്തിക്കല്‍ ഗോവിന്ദന്റെ മകന്‍ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകള്‍ക്കടിയില്‍പ്പെടുകയായിരുന്നു

ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സജീര്‍ (37), മൊയ്ദീന്‍ (49) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കുറ്റിയാം വയലിന് സമീപത്തെ ഒരു റിസോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്കായി ചെത്തു കല്ല് കൊണ്ടുവന്ന ലോറിയാണ് മറിഞ്ഞതെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *