September 18, 2024

കലാപ്രതിഭകളെ ആദരിച്ചു

0
Img 20231113 184834

ബത്തേരി: സുൽത്താൻ ബത്തേരി ഉപജില്ലാ കലാമേളയിൽ അസംപ്ഷൻ എ യു പി സ്കൂളിലെ കലാപ്രതിഭകളെ സ്കൂൾ മാനേജർ റവ.ഫ.ജോസഫ് പരുവുമ്മേൽ ആദരിച്ചു. ബത്തേരി ഉപജില്ലാ അറബിക്ക് കലോത്സവം എൽ പി , സംകൃതോത്സവം യു പി എന്നിവയിൽ ഓവർ ഓൾട്രോഫിയും ,യു പി വിഭാഗം ജനറലിൽ ഫസ്റ്റ് റണ്ണറപ്പും എൽപി ജനറൽ വിഭാഗത്തിൽ സെക്കൻ്റ് റണ്ണറപ്പും നേടി.അനുമോദന യോഗത്തിൽ പി ടി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേകബ്, ഹൈസ്ക്കൂൾ ഹെഡ്മാറ്റർ ബിനു തോമസ് , ബിജി വർഗ്ഗീസ്, ബീന മാത്യു , ബെനി റ്റി.റ്റി , ട്രിസ തോമസ് ,സ്കൂൾ ലീഡർ അദ്നാൻ സി.എസ്. എന്നിവർ വിജയികളെ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *