ജോളി എഫ് സി തലപ്പുഴ ജേതാക്കള്‍: ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം സമാപിച്ചു
കല്‍പ്പറ്റ: നവംബര്‍ 26,27 തീയതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്‌ബോള്‍ മത്സരത്തില്‍ ജോളി എഫ്‌സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എഫ് സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്.
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള പ്രൈസ് മണിയും ട്രോഫിയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി സമ്മാനിച്ചു.
സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, സാദിഖ് തങ്ങള്‍, ജെറീഷ് യു എ, റഫീഖ് യു, മുഹമ്മദ് ഫെബിന്‍,തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply