ശിശുദിനത്തില്‍ എടപ്പെട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അംഗണ്‍വാടി സന്ദര്‍ശനം നടത്തി
കല്‍പ്പറ്റ:എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കും അധ്യാപകരും ശിശുദിനത്തില്‍ നടത്തിയ അഗണ്‍വാടി സന്ദര്‍ശനം വേറിട്ട അനുഭവമായി. സ്‌കൂളില്‍ നിന്ന് തുടങ്ങിയ ശിശുദിനറാലി എടപ്പെട്ടി അംഗന്‍വാടിയില്‍ എത്തി അവിടുത്തെ കുട്ടികള്‍ക്ക് മിഠായിയും പായസവും വിതരണം ചെയ്തു. ആദ്യമായാണ് ഇത്തരമൊരു പരിപാടി ശിശുദിനത്തില്‍ നടന്നതെന്ന് അംഗണ്‍വാടിയിലെ അധ്യാപികയും രക്ഷിതാക്കളും പറഞ്ഞു.
പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍ , എം പി ടി എ പ്രസിഡന്റ് വിജി ജിജിത്ത്, കെ കെ റഷീദ്, സി എസ് കോമളം, എം എച്ച് ഹഫീസ്‌റഹ്മാന്‍ ,ജിസ്‌ന ജോഷി, മെറീന ഫെര്‍ണാണ്ടസ്, ഷൈനി മാത്യു, പി എസ് അനീഷ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply