വൈദ്യഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ശൂരസംഹാര മഹോത്സവം 18ന്
വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശൂരസംഹാര മഹോത്സവം നവംബർ 18 ന് ആഘോഷിക്കും. രാവിലെ 6 മണിക്ക് പ്രത്യേക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കും. വിശേഷാൽ പൂജകൾക്കു പുറമെ തായമ്പക, ശൂരം കുത്ത് പുറപ്പെടൽ, ശൂരം കുത്ത്, ശൂരാസുര വധശേഷമുള്ള പുലകുളി ചടങ്ങ്, അഷ്ടാഭിഷേകം എന്നീ പ്രത്യേക ചടങ്ങുകളും വിശേഷാൽ ദീപാരാധനയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.
തിന്മകളെ ശൂരപത്മൻ എന്ന അസുരനായി സങ്കൽപ്പിച്ചു കൊണ്ട് അതിനെനശിപ്പിച്ച് നന്മയിലേക്ക് സമൂഹത്തെ നയിക്കുന്ന പ്രതീകാത്മക ചടങ്ങാണ് ശൂരസംഹാരം. ഇത്തവണ ശ്രീമുരുക കാവടി സംഘതലവൻ കരുണാകരനും ഗുരുസ്വാമി സെൽവം കൽപറ്റയും ചേർന്നാണ് ശൂരസംഹാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രം മേൽശാന്തി സി.എസ്. സുരേഷ് സ്വാമി കാർമികത്വം വഹിക്കും.





Leave a Reply