ഒടുവിൽ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റിന് ശാപമോക്ഷം:പുതിയ ബസ്സ് സ്റ്റാന്റ് പണിയാൻ താഴയങ്ങാടിയിൽ സ്ഥലം വിട്ടു നൽകാൻ മാനന്തവാടി ബിഷപ്പ്സ് ഹൗസ് തീരുമാനം
മാനന്തവാടി : ഒടുവിൽ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റിന് ശാപമോക്ഷം. പുതിയ ബസ്സ് സ്റ്റാന്റ് പണിയാൻ താഴയങ്ങാടിയിൽ സ്ഥലം വിട്ടു നൽകാൻ മാനന്തവാടി ബിഷപ്പ്സ് ഹൗസ് തീരുമാനം. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുമായി മുന്നോട്ട് പോകാൻ നഗരസഭ തീരുമാനം
അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് നിലവിലെ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റ് തീരുമാനം നടപ്പാകുന്നതോടെ നിലവിൽ ജീർണ്ണാവസ്ഥയിൽ നിലനിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ബസ്സ് സ്റ്റാന്റിന് ശാപമോക്ഷവുമാകും.
മാനന്തവാടി ബിഷപ്പ്സ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള താഴയങ്ങാടിയിലെ ന്യൂമാൻസ് കോളേജിന് സമീപത്തെ രണ്ട് ഏക്കർ സ്ഥലമാണ് ബസ്സ് സ്റ്റാന്റിനായി വിട്ടു നൽകാൻ ഏകദേശ ധാരണയായിട്ടുള്ളത്. ബസ്സ് സ്റ്റാന്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
നിലവിൽ കെ.എസ്.ആർ.ടി.സി ഗ്യാരേജും ഈ സ്ഥലത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ബസ്സ് സ്റ്റാന്റു കൂടി പൂർത്തിയായാൽ മാനന്തവാടിയുടെ വികസന കുതിപ്പായി മാറുകയും ചെയ്യും.





Leave a Reply