May 17, 2024

മാനന്തവാടി ഉപജില്ലാ കലോത്സവം; പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി പാര്‍വതി

0
Img 20231121 163034

 

മാനന്തവാടി: ഉപ ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി പാര്‍വതി. കുച്ചിപ്പുടി, സംഘനൃത്തം, തിരുവാതിര എന്നിവയില്‍ ഒന്നാം സ്ഥാനവും ലളിതഗാനത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രീയ സംഗീതത്തിലും മികച്ച നേട്ടം കൈവരിച്ചു. ഗാനമേളകളിലും സജീവമാണ് പാര്‍വതി. ചെമ്പൈ സംഗീതോത്സവത്തിലും ഈ മിടുക്കി പങ്കെടുത്തിട്ടുണ്ട്. നൃത്തത്തില്‍ സാബു തൃശ്ശിലേരിയും സംഗീതത്തില്‍ മോഹനന്‍ മാസ്റ്ററുമാണ് ഗുരുക്കള്‍. മാനന്തവാടി എം.ജി.എം സ്‌ക്കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയായ പാര്‍വതി പോലീസ് വകുപ്പില്‍ ഉദ്യോഗസ്ഥനായ രജീഷിന്റെയും എം.ജി.എം സ്‌കൂള്‍ അധ്യാപിക സൂര്യയുടെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *