June 21, 2026

സൗഹൃദ ദിനാചരണം ആചരിച്ചു

0
Img 20231121 184007
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 20 സൗഹൃദ ദിനമായി ആചരിച്ചു. രാവിലെ സ്കൂളിൽ ചേർന്ന പ്രത്യേക അസ്സംബ്ലിയിൽ സൗഹൃദ കോർഡിനേറ്റർ സാന്ദ്ര ജി.എസ് ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ.ജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ വിനുരാജൻ പി.കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ ഷിജു കൊച്ചുപ്പുരയിൽ, സീനിയർ അസ്സിസ്റ്റന്റ് രാമചന്ദ്രൻ വി.എസ്, സ്‌കൂൾ കൗൺസിലർ അഞ്ജന ഗിരീഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജീവിത നൈപുണിയെ അടിസ്ഥാനമാക്കി കുട്ടികൾ സ്കിറ്റുകൾ അവതരിപ്പിച്ചു. ചടങ്ങിന് ആതിര വി.എം നന്ദി അർപ്പിച്ചു. സൗഹൃദ കോർഡിനേറ്റർ സാന്ദ്ര ജി.എസ്‌ പരിപാടിക്ക് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *