June 21, 2026

എംഐ ഷാനവാസ്   വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവ്- ഐഎന്‍ടിയൂസി

0
Img 20231121 184244
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : വയനാടിന്റെ എംപിയായിരുന്ന കാലഘട്ടത്തില്‍ വയനാടിന്റെ വികസന പ്രവര്‍ത്തനത്തിന് പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു മുന്‍ എംപി എം ഐ ഷാനവാസെന്ന് ഐഎന്‍ടിയൂസി ജില്ലാ കമ്മിറ്റി വിലയിരുത്തി. എം എസ് ഡി പി പദ്ധതി പ്രകാരം ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ മേഖലയിലും കുടിവെള്ള പദ്ധതി നടപ്പിലാക്കിയും കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു എംഎ ഷാനവാസ്.

പാര്‍ട്ടിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ ഒരുമിച്ചു മുന്നോട്ടു നയിക്കാന്‍ നേതൃത്വം കൊടുത്ത നേതാവായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

സി ജയപ്രസാദ്, കെ അജിത, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രന്‍, കെ കെ മുത്തലിബ്, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, സുനീര്‍ ഇത്തിക്കല്‍, പി ആര്‍ ബിന്ദു, അര്‍ജുന്‍ദാസ്, കെ മഹേഷ്, മാടായി ലത്തീഫ്, പ്രതാപ് എ, രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *