വയോധിക ദമ്പതിമാരുടെ മരണം ; ദുഃഖം മാറാതെ പാലിയാണ ഗ്രാമം
തരുവണ:നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോടുചേര്‍ന്ന ഷെഡ്ഡിനു തീപിടിച്ച് വയോധിക ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദുഃഖം മാറാതെ പാലിയാണ ഗ്രാമം.തരുവണ പാലിയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപത്തെ തേനോത്തുമ്മല്‍ വെള്ളന്‍ (70), ഭാര്യ തേയി (65) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും വീടിനോടു ചേര്‍ന്ന് നിര്‍മിച്ച ഷെഡ്ഡിലായിരുന്നു താമസിക്കുന്നത്. സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളാണ് ഷെഡ്ഡില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. സമീപത്ത് ഓടിക്കൂടിയ ആള്‍ക്കാര്‍ വെള്ളമൊഴിച്ചാണ് തീകെടുത്തിയത്.സംഭവസ്ഥലത്ത് വെച്ചു തന്നെ വെളളന്‍ മരിച്ചിരുന്നു. തേയിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. തീപിടിപ്പിക്കാനും മറ്റും മണ്ണെണ്ണയ്ക്ക് പകരം ദമ്പതികള്‍ ഡീസല്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ഇത് മൂലമാണോ അപകടമെന്നുള്ള കാര്യവും മറ്റും പരിശോധിച്ച് വരുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ മേല്‍ക്കൂര ആയതിനാല്‍ വളരെ വേഗം തീയാളി പടര്‍ന്നതാണ് രണ്ട് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.





Leave a Reply