September 8, 2024

ലഹരിക്കെതിരെ ചെക്ക് വെയ്ക്കാം – ചെസ്സ് ടൂർണ്ണമെന്റ്

0
Img 20231124 0904256wtodp6

 

കൽപ്പറ്റ :സമൂഹത്തിൽ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തിവരുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുട്ടികളെ ചെസ്സ് എന്ന ബൗദ്ധിക ഗെയിമിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റേയും ഇന്ത്യൻ ചെസ്സ് അക്കാദമി വയനാടിന്റേയും ആഭിമുഖ്യത്തിൽ ജീനിയസ് ഇന്റർനാഷണൽ സ്കൂൾ വയനാടിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി
“*ലഹരിക്കെതിരെ ചെക്ക് വെയ്ക്കാം
എന്ന പേരിൽ ജില്ലാ തല ചെസ്സ് ടൂർണ്ണമെന്റ് നടത്തുന്നു.  യു.പി വിഭാഗത്തിനുള്ള മത്സരം 25 ന് രാവിലെ ഒമ്പത്മണിക്കും എൽ.പി ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കുള്ള മത്സരം 26 രാവലെ 9മണിക്കും സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസി ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഐ. സി. ബാലകൃഷ്ണൻ എം.എൽ.എനിർവ്വഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകൾ തെരഞ്ഞെടുത്ത ഇന്റർനാഷണൽ ഫിഡേ റേറ്റഡ് താരങ്ങൾ ഉൾപ്പെടെയുള്ള 300 ൽ അധികം ചെസ്സ് താരങ്ങൾ ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു. വിജയി കൾക്ക് 19 ,000/- രൂപയുടെ ക്യാഷ് പ്രൈസും മെമന്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *